Skip to main content

മികച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മികച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യമേഖല രാജ്യാന്തര നിലവാരത്തില്‍ ഉള്ളതാണെന്നും കോവിഡ് കാലത്തുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലയിലെ മികച്ച ആശുപത്രിയായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയും, മികച്ച ഭൗതിക സാഹചര്യമുള്ള ആശുപത്രിയായി പുനലൂര്‍ താലൂക്ക് ആശുപത്രിയും തിരഞ്ഞെടുക്കപ്പെട്ടു. മാതൃശിശു പരിപാലനമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വിക്‌ടോറിയ ആശുപത്രിയും അവാര്‍ഡിന് അര്‍ഹരായി. തൃക്കടവൂര്‍ മികച്ച സി എച്ച് എസ് സിയായും ഇളമ്പള്ളൂര്‍, തഴവ, വള്ളിക്കാവ് എന്നിവ മികച്ച എഫ് എസ് എച്ച് സികളായും മുണ്ടക്കല്‍ മികച്ച യു പി എച്ച് സിയായും തിരഞ്ഞെടുക്കപ്പെട്ടു.

     ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ്കിരണ്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി എം ഒ സിന്ധു ശ്രീധര്‍, മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date