Post Category
അങ്കണവാടി അധ്യാപകര്‍ക്ക് പഠന ശില്പശാല നടത്തി.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടി ടീച്ചര്‍മാര്‍ക്കായി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ പഠന ശില്പശാല ചിറ്റാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് സജി കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് രവി കണ്ടത്തില്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡോ.ടി.പി.കലാധരന്‍, ജി.സ്റ്റാലിന്, എന്‍. എസ്.രാജേന്ദ്രബാബു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പഞ്ചായത്തിലെ എല്ലാ അങ്കണവാടികള്ക്കുംപുസ്തക കിറ്റ് വിതരണം ചെയ്തു. (പിഎന്‍പി 966/23)
date
- Log in to post comments