Skip to main content

പട്ടികജാതി സ്ത്രീകള്‍ക്ക്  പരിശീലനവും സ്വയം  തൊഴില്‍ വായ്പയും

 

പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിധവകള്‍, 35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍  സംരംഭകത്വ വികസന പരിശീലനവും സ്വയം തൊഴില്‍ വായ്പയും നല്‍കും. 25 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ മുഖേന നാല് ശതമാനം പലിശക്ക് 10 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷി ക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം നല്‍കണം. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. താത്പര്യമുളളവര്‍  www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും  അപേക്ഷ ഡൗണ്‍ ലോഡ് ചെയ്തു ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 20നകം മേഖല മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍, ടി.സി. 15/1942(2) ലക്ഷ്മി, ഗണപതികോവിലിനു സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം  14 എന്ന വിലാസത്തില്‍ നല്‍കണം. 

                                                     (കെ.ഐ.ഒ.പി.ആര്‍-1687/18)

date