Post Category
ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സെന്റീവ് സബ്‌സിഡി നല്‍കും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ അളന്ന പാലിന് ലിറ്ററിന് മൂന്ന് രൂപ നിരക്കിലാണ് സബ്‌സിഡി നല്‍കുക. വൈക്കം ബ്ലോക്ക് പരിധിയിലെ ക്ഷീര സംഘങ്ങളില്‍ പാലളന്നിട്ടുളള കര്‍ഷകര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ആഗസ്റ്റ് 10നകം ബന്ധപ്പെട്ട ക്ഷീര സംഘം സെക്രട്ടറിക്ക് നല്‍കണം.
(കെ.ഐ.ഒ.പി.ആര്‍-1689/18)
date
- Log in to post comments