സുരക്ഷിത് പദ്ധതി: മെന്‍സ്ട്രല്‍ കപ്പ് വിതരണോദ്ഘാടനം നാളെ (മാര്‍ച്ച് 31)
കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവത്ക്കരണവും മെന്‍സ്ട്രല്‍ കപ്പ് ഉപകരണങ്ങളുടെ വിതരണവും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നാളെ (മാര്‍ച്ച് 31) രാവിലെ 10.30 ന് കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ മെന്‍സ്ട്രല്‍ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
കേരള ഫീഡ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ അധ്യക്ഷനാകും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ നജീബത്ത്, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, മാനേജിങ് ഡയറക്ടര്‍ ഡോ ബി ശ്രീകുമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments