പരിശീലനം നല്കി
ചവറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ ജാഗ്രത 2023 ന്റെ ഭാഗമായി ആരോഗ്യ സേനക്കുള്ള പരിശീലനം പ•ന പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതു കുട്ടന് അധ്യക്ഷത വഹിച്ചു.
'വൃത്തിയുള്ള കേരളംവലിച്ചെറിയല് മുക്ത കേരളം 'എന്ന ക്യാമ്പയിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പ•ന പഞ്ചായത്തിലെ 23 വാര്‍ഡുകളിലും മാലിന്യം കണ്ടെത്തി ശുചീകരിക്കുന്നതിന് ആരോഗ്യസേന അംഗങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് എന്നിവര്‍ക്കുള്ള പരിശീലനമാണ് നടന്നത്. ശുചിത്വമിഷന്റെ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്,സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പ•ന പഞ്ചായത്ത് സെക്രട്ടറി വിന്‍സെന്റ് പഞ്ചായത്ത് അംഗങ്ങളായ കൊച്ചറ്റയില്‍ റഷീന ഹന്‍സിയ ഷംനാ റാഫി, അന്‍സിയ, മല്ലയില്‍ സമദ്, സുകന്യ, ലിന്സിലിയോണ്,അന്‍സര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments