Skip to main content

ഓണം : പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു

ഇത്തവണ ഓണസദ്യക്കും ഓണസമ്മാനത്തിനും പുറമെ ഗ്രാമീണ ജീവിതം അനുഭവിച്ചറിയാനുള്ള പ്രത്യേക പാക്കേജുകള്‍ കൂടി ടൂറിസം പ്രഖ്യാപിച്ചു. കുമരകം പാക്കേജില്‍ മൂന്നുമണിക്കൂര്‍ കായല്‍, കനാല്‍ യാത്ര, കയര്‍നിര്‍മ്മാണം, തെങ്ങുകയറ്റം, ഓണസദ്യ എന്നിവയുണ്ടാകും. ഇതിനൊപ്പം ഗ്രാമയാത്രയും, വലവീശലും, ഓണസമ്മാനവും, തിരുവാതിരക്കളിയുമെല്ലാം അടങ്ങുന്ന പ്രത്യേക പാക്കേജുമുണ്ട്.
    കായല്‍/കനാല്‍ യാത്ര, നെയ്തുശാല സന്ദര്‍ശനം, വൈക്കം ക്ഷേത്രസന്ദര്‍ശനംഎന്നിവയാണ്. ബേക്കല്‍കോട്ട സന്ദര്‍ശനം, ബേക്കല്‍ ബീച്ച് സന്ദര്‍ശനം, മണ്‍പാത്രനിര്‍മ്മാണം,എന്നിവ അടങ്ങുന്നതാണ് പാക്കേജ്. കണ്ണൂര്‍ പാക്കേജില്‍ കുഞ്ഞിമംഗലം വെങ്കലഗ്രാമം സന്ദര്‍ശനം,  നെയ്ത്തുശാല സന്ദര്‍ശനം, ഗ്രാമയാത്ര എന്നിവയുണ്ടാകും.കോഴിക്കോട്  പാക്കേജില്‍ ജലായനം ഗ്രാമയാത്ര, ഫാം ടൂറിസം സെന്റര്‍ സന്ദര്‍ശനം എന്നിവയുണ്ടാകും.  
    തിരുവനന്തപുരം പാക്കേജില്‍ സില്‍ക്ക്‌സാരി നെയ്ത്ത്, കോവളം ബീച്ച് സന്ദര്‍ശനം, കൃഷിയിടങ്ങളിലെ സന്ദര്‍ശനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  രണ്ടാമത്തെ പാക്കേജില്‍ മടവൂര്‍ പാറ, ഗുഹാക്ഷേത്ര സന്ദര്‍ശനം, ഓലനെയ്ത്ത്, വേര് ശില്പനിര്‍മ്മാണം, പപ്പടം നിര്‍മ്മാണം, ഓണസദ്യ, ഓണസമ്മാനം എന്നിവയുണ്ടാകും.  
തേക്കടി പാക്കേജില്‍ തേനീച്ച വളര്‍ത്തല്‍, വലിയ പാറ വ്യൂപോയിന്റ് സന്ദര്‍ശനം, ഒട്ടകത്തലമേട് വ്യൂപോയിന്റ് സന്ദര്‍ശനം, പപ്പടം നിര്‍മ്മാണം, നെയ്ത്ത്,  എന്നിവയാണ് ഉള്ളത്.വയനാട് പാക്കേജില്‍ എടക്കല്‍ ഗുഹ സന്ദര്‍ശനം, തേയിലത്തോട്ട സന്ദര്‍ശനം, അമ്പെയ്ത്ത് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

date