Skip to main content

ഇലക്ട്രിക്ക് മുച്ചക്ര വാഹനം നല്‍കി

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ ഇലക്ട്രിക്ക് മുച്ചക്ര വാഹനം ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് എം ബി ശശികല, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് അജിത, പി വാസു, ആര്‍ അഭിലാഷ്, സെക്രട്ടറി ചെറിയാന്‍ ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അരുണ്‍നാഥ്, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date