Skip to main content

ആദ്യ മുലയൂട്ടല്‍ കേന്ദ്രം  മാനന്തവാടിയില്‍ 

    ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സുരക്ഷിതമായും സ്വകാര്യത നഷ്ടപ്പെടാതെയും കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി മാനന്തവാടി മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച ജില്ലയിലെ ആദ്യ മുലയൂട്ടല്‍ കേന്ദ്രം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവിജ് ഉദ്ഘാടനം ചെയ്തു.  സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇനിയൊരു കുട്ടിക്കും മുലപ്പാല്‍ ലഭിക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെയെന്ന് തദ്ദവസരത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.  ചടങ്ങില്‍ മാനന്തവാടി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി കുര്യന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശോഭ രാജന്‍, പ്രദീപ ശശി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രോഗ്രാം ഓഫീസര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യകേരളം വയനാട് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.  ആരോഗ്യകേരളം വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ് സ്വാഗതവും , ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.
 

date