Skip to main content

വ്യാജ പരസ്യം: മരുന്നുകൾ   പിടിച്ചെടുത്തു സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റിദ്ധാരണക്കിടയാക്കുന്നതുമായ വിധം പരസ്യങ്ങള്‍ പ്രചരിപ്പിച്ച് വില്‍പ്പന നടത്തുന്ന മരുന്നുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. അസിസ്റ്റന്റ് ഡ്രഗ

വ്യാജ പരസ്യം: മരുന്നുകൾ   പിടിച്ചെടുത്തു

സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റിദ്ധാരണക്കിടയാക്കുന്നതുമായ വിധം പരസ്യങ്ങള്‍ പ്രചരിപ്പിച്ച് വില്‍പ്പന നടത്തുന്ന മരുന്നുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ (ഐ ബി) കെ വി സുദീഷിന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന.  നിയമവിരുദ്ധമായി വില്‍പന നടത്തിയ സ്റ്റാമെന്‍ ക്രീം, ക്ലിയര്‍ സ്റ്റോണ്‍ ഡ്രോപ്‌സ്, ജിന്‍സെങ് ടാബ്, മൂഡ് അപ് എക്‌സലന്റ് റജുവനേറ്റര്‍, നയാഗ്ര ഹെര്‍ബല്‍ മസാജ് ഓയില്‍ ഫോര്‍ മെന്‍ എന്നീ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ അസിസ്റ്റന്റ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍  (ഇന്റലിജന്‍സ് ബ്രാഞ്ച്) ഡോ.പി ഫൈസലിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഇ എന്‍ ബിജിന്‍, പി എം സന്തോഷ്, സോണിയ കൃഷ്ണന്‍ എന്നവരും കാസര്‍കോട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വി ബേബി എന്നവരും പങ്കെടുത്തും

 

date