Skip to main content

അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്കൂൾ, ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സിബിഎസ്ഇ സ്കൂൾ എന്നിവിടങ്ങളിലേക്ക് 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ പട്ടിക വര്‍ഗത്തില്‍പ്പെട്ടതും രണ്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുളളതുമായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പേര്, രക്ഷിതാവിന്‍റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ജാതി, വരുമാനം, കുട്ടിയുടെ പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ/രക്ഷാകര്‍ത്താക്കൾ, തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നിര്‍ബന്ധമായും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 485-2814957.
 

date