Post Category
കേന്ദ്രസംഘം ജില്ല സന്ദര്‍ശിക്കും
കാലവര്‍ഷക്കെടുതി ബാധിച്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇന്ന് (ഓഗസ്‌റ്റ് 10) കേന്ദ്രസംഘം സന്ദര്‍ശിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. രാവിലെ 9 മണിക്ക് ലുലു ഇന്റര്‍നാഷണലില്‍ ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തും. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്‌തവ, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജ്യണല്‍ ഒഫീസര്‍ വി.വി. ശാസ്‌ത്രി എന്നിവര്‍ അടങ്ങിയ കേന്ദ്രസംഘം ടീം രണ്ടാണ് ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് സംഘം എറണാകുളത്തേയ്‌ക്ക് തിരിക്കും. രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെയാകും സന്ദര്‍ശനം. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ സിജി എം തങ്കച്ചന്‍ കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസറായി സംഘത്തെ അനുഗമിക്കും.
date
- Log in to post comments