Skip to main content

ജാഗ്രത പാലിക്കണം

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉച്ചയ്‌ക്ക്‌ 12 ന്‌ തുറക്കുന്നതിനാല്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ വരുന്ന ലോകമല്വേശരം, മേത്തല, പുല്ലൂറ്റ്‌ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും പൊയ്യ, എറിയാട്‌ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും പെരിയാറിന്റെ 100 മീറ്ററില്‍ പരിധിയില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

ചിമ്മിനി ഡാമില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാമിന്‍െ്‌റ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണന്നെ്‌ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. 76.4 മീറ്ററാണ്‌ ഡാമിന്‍െ്‌റ സംഭരണ ശേഷി. 75.4 മീറ്ററാണ്‌ നിലവില്‍ ജലനിരപ്പ്‌.

date