Skip to main content

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ് സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ആറര ലക്ഷം രൂപ ചെലവില്‍ 18 ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു നിര്‍വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമല്‍ ചന്ദ്രന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹേശ്വരി, റ്റി എം ഇക്ബാല്‍, ഷീബ മധു, സജീന നജീം, സെക്രട്ടി കെ സജീവ്, അസിസ്റ്റന്റ് സെക്രട്ടറി എച്ച് രാധമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

date