Post Category
തദ്ദേശമിത്രം പദ്ധതി രണ്ടാംഘട്ടം: 1950 കോടി രൂപ ലോകബാങ്ക് വിഹിതത്തിന് അംഗീകാരം
തദ്ദേശമിത്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുവേണ്ടിയുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചു. ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തദ്ദേശമിത്രം പ്രോജക്ട് ഡയറക്ടര്‍ പി. ബാലകിരണ്‍ അവതരിപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ 1950 കോടി രൂപ ലോക ബാങ്ക് വിഹിതത്തിന് താത്വികമായ അംഗീകാരം ലഭിച്ചു.
അധികാരവികേന്ദ്രീകരണ പ്രക്രിയ വ്യവസ്ഥാപിതമാക്കി നഗരസഭകളുടെയും നഗരവത്കരണ വെല്ലുവിളികള്‍ നേരിടുന്ന ഗ്രാമ പഞ്ചായത്തുകളുടെയും സ്ഥാപിതശേഷി വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 2017 ഡിസംബറിലാണ് അവസാനിച്ചത്.
പി.എന്‍.എക്‌സ്.3506/18
date
- Log in to post comments