Skip to main content

ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 19 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ്. കരട് വോട്ടര്‍പട്ടിക ഇന്ന് (ഏപ്രില്‍ 5) പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും എപ്രില്‍ 20 വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക 29 ന് പ്രസിദ്ധീകരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 10 ന് രാവിലെ 11 ന് വരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date