Skip to main content

ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ആരോഗ്യ ദിനചാരണത്തിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ പുരസ്‌കാരം നേടിയ മികച്ച സിവില്‍ സര്‍ജന്‍ നീണ്ടകര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ നടാഷ, മികച്ച ഡോക്ടര്‍ ചവറ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ സംഗീത, മികച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തെക്കുംഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹസന്‍ പെരുംകുഴി, മികച്ച ജെ എച്ച് ഐ ചവറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബിന്ധ്യ, മികച്ച ലാബ് ടെക്നിഷ്യന്‍ ആമിന എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ജോസ് വിമല്‍രാജ്, എം പ്രസന്നന്‍ ഉണ്ണിത്താന്‍, നിഷ സുനീഷ്, ആര്‍ ജിജി, ജോയ് ആന്റണി, ഷാജി പള്ളിപ്പാടാന്‍, പ്രിയാ ഷിനു, സജി അനില്‍, ബി ഡി ഒ ജോയ് റോഡ്സ് എന്നിവര്‍ സംസാരിച്ചു.

date