Skip to main content

ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചാൽ നടപടി

 

പ്രസവത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിൻ്റെയും സഹോദരന്റെയും  ഫോട്ടോ, വീഡിയോ എന്നിവ സോഷ്യൽ മീഡിയാ മുഖാന്തരം വ്യാപകമായി  പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുംശ്രദ്ധയും സംരക്ഷണവും ചികിത്സയും  ഉറപ്പ് വരുത്തേണ്ട കുഞ്ഞിൻ്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമ പ്രകാരം  ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സി ഡബ്ല്യു സി ചെയർമാൻ അഡ്വ. എൻ. രാജീവ് അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ  സംരക്ഷണയിലാണ് കുട്ടി നിലവിൽ ഉള്ളത് . കുഞ്ഞിനെ സംബന്ധിച്ച് ഉള്ള ഫോട്ടോ , വീഡിയോ മുതലായ കുട്ടിയെ തിരിച്ചറിയുന്ന ഏതൊരു വിവരവും പ്രചരിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയിൽ വന്നാൽ പരിശോധിച്ചു കേസ് എടുക്കുന്നതിന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സി ഡബ്ല്യു സി   ചെയർമാൻ അറിയിച്ചു.

date