Skip to main content

കെ എസ് എഫ് ഇ പൊന്നോണ ചിട്ടികള്‍

    കെ എസ് എഫ് ഇയുടെ ബ്രാന്‍ഡഡ് ചിട്ടിയായ 'പൊന്നോണ ചിട്ടികള്‍'  ആകര്‍ഷകമായ സമ്മാന ഘടനയോടെ ആരംഭിച്ചു. കണ്ണൂര്‍ മേഖലയിലെ 45 ഓളം ശാഖകളിലെ പൊന്നോണ ചിട്ടികളില്‍ ചേരുന്ന വരിക്കാര്‍ക്ക് സമ്മാന പദ്ധതികളില്‍ അംഗമാകാന്‍ അവസരമുണ്ടായിരിക്കുമെന്ന് കണ്ണൂര്‍ മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സികെ മധു മോഹന്‍ അറിയിച്ചു. 25, 15, 10 പവന്‍ സ്വര്‍ണ്ണമാണ് ആദ്യ മൂന്ന് സമ്മാനങ്ങള്‍. മേഖലാതല സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ശാഖാതല സമ്മാനമായി ഒരു ഗ്രാം സ്വര്‍ണ്ണ നാണയം (ഓരോ ചിട്ടിയിലും ഒന്നു വീതം ഒരാള്‍ക്ക്) എന്നിവയും നല്‍കും. 

date