ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തു
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ചേമ്പറില്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളി•േല്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in മുഖേനയോ പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാം. ഡിജിറ്റല്‍ തെളിവുകള്‍ അയക്കാനും സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയി•േല്‍ കമ്മീഷന് സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയാന്‍ സാധിക്കും.
ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട സ്ഥിതിവിവരകണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്. ഇനിമുതല്‍ കമ്മീഷന് സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും നടപടി സ്വീകരിക്കുക. പരിപാടിയില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ ശ്യാമളാദേവി പി പി, ജലജമോള്‍ ടി സി, എന്‍ സുനന്ദ, സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ബിജു എസ്.ബി തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments