Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങളുമായി അനര്‍ട്ട് ത്രീഡി ഡെമോണ്‍സ്‌ടേഷന്‍ മോഡലുകള്‍ ഒരുക്കും

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അനര്‍ട്ട് സ്റ്റാള്‍ ഒരുക്കും. കാര്‍ഷിക പമ്പുകളെ പൂര്‍ണമായും സൗജന്യമായി സൗരോര്‍ജവത്ക്കരിക്കുന്നതിനുള്ള ഓണ്‍-ഗ്രിഡ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പി.എം. കുസും പദ്ധതി, ആദിവാസി കോളനിയില്‍ സ്ഥാപിച്ച മൈക്രോഗ്രിഡ് സോളാര്‍- വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ്, സോളാര്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയുടെ ത്രീഡി ഡെമോണ്‍സ്‌ടേഷന്‍ മോഡലുകളാണ് അനര്‍ട്ട് സ്റ്റാളില്‍ ഒരുക്കുന്നത്. ഇതിനുപുറമെ അനര്‍ട്ട് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വീഡിയോ വാള്‍, ബാനര്‍, ബ്രോഷര്‍ വിതരണം എന്നിവ നടക്കും.

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജവത്ക്കരിക്കുന്നതിനുള്ള പി.എം. കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരം

കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ വകുപ്പിനും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പി.എം കുസും പദ്ധതിയില്‍ കൃഷിഭവന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 100 ശതമാനം സബ്‌സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടത്തിലെ ഉപയോഗ ശേഷമുള്ള വൈദ്യുതി ബോര്‍ഡിന് വില്‍ക്കാന്‍ കഴിയുന്നതിനാല്‍ പി.എം കുസും കര്‍ഷകര്‍ക്ക് വരുമാനദായകം കൂടിയാകുന്ന ഒരു പദ്ധതിയാണ് എന്നതാണ് പ്രത്യേകത. എന്നാല്‍ പദ്ധതി സംബന്ധിച്ച് വ്യക്തമായ ധാരണ കര്‍ഷകര്‍ക്കില്ല. അതിനാല്‍ പദ്ധതി സംബന്ധിച്ച് കര്‍ഷകരിലെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ പ്രത്യേകം സൗകര്യവും സ്റ്റാളില്‍ ഉണ്ടാകും.

date