Skip to main content

പോളിടെക്‌നിക് അഡ്മിഷന്‍ 2017 നാലാമത്തെ അലോട്ട്‌മെന്റിനു വേണ്ടിയുള്ള പുനര്‍ രജിസ്‌ട്രേഷന്‍

പോളിടെക്‌നിക്കുകളിലേക്കുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ഇന്ന് (ആഗസ്റ്റ് 3) വ്യാഴാഴ്ച 5 മണിക്ക് അവസാനിക്കും. അപ്പോള്‍ തന്നെ ഓരോ വിഭാഗത്തിലുമുള്ള ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. www.polyadmission.org എന്ന വെബ് സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. നാലാമത്തെ അലോട്ട്‌മെന്റിനുവേണ്ടി ഇതേവരെ അഡ്മിഷന്‍ ലഭിക്കാത്തതും ഇനി അഡ്മിഷന്‍ ആഗ്രഹിക്കുന്നവരുമായ എല്ലാവരും വീണ്ടും ആപ്ലിക്കേഷന്‍ രജിസ്ടര്‍ ചെയ്ത സ്ഥാപനങ്ങളില്‍ പോയി രജിസ്‌ട്രേഷന്‍ പുതുക്കുകയും അവര്‍ക്ക് ഇപ്പോഴത്തെ ഒഴിവനുസരിച്ച് കിട്ടാന്‍ സാധ്യതയുള്ള ബ്രാഞ്ചുകളില്‍ മാത്രം ഓപ്ഷന്‍ നില നിര്‍ത്തുകയും മറ്റുള്ളവ ക്യാന്‍സല്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. ഓപ്ഷനുകള്‍ പരസ്പരം മാറുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനും കൂടാതെ ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജില്‍ പുതുതായി ആരംഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന് ഓപ്ഷന്‍ നല്‍കാനുള്ള അവസരവുമുണ്ട്. ഒഴിവുള്ളതും കിട്ടാന്‍ സാധ്യതയുള്ളതുമായ ബ്രാഞ്ചുകള്‍ക്ക് മാത്രം ഓപ്ഷന്‍ നല്‍കിയാല്‍ മതിയാകും. അലോട്ട്‌മെന്റ് കിട്ടിയാല്‍ നിര്‍ബന്ധമായും ലഭിച്ച ബ്രാഞ്ചിലും സ്ഥാപന ത്തി ലും പ്രവേശനം നേടേണ്ടിവരും.ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയും അല്ലാതെയും ഉയര്‍ന്ന ഓപ്ഷനുകള്‍ നില നിര്‍ത്തി രജിസ്റ്റര്‍ ചെയ്തവര്‍ ഒഴിവുകള്‍ അനുസരിച്ച് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ പുനക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാം. ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചും ആവശ്യമെങ്കില്‍ അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനായി നല്‍കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അലോട്ട്‌മെന്റില്‍ ലഭിച്ചിരിക്കുന്ന ബ്രാഞ്ചിലും സ്ഥാപനത്തിലും നിര്‍ബന്ധമായും പ്രവേശനം നേടേണ്ടിവരും. ഇനിയും ഇഷ്ടപ്പെട്ട അലോട്ട്‌മെന്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് പുനര്‍ രജിസ്‌ട്രേഷന്‍ സമയത്തുതന്നെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. അവര്‍ അഡ്മിഷന്‍ പ്രോസസില്‍ നിന്നും പുറത്താകുന്നതാണ്. ഇപ്പോള്‍ പ്രവേശനം നേടിയവര്‍ക്ക് ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഉയര്‍ന്ന ഓപ്ഷനായി നല്‍കുവാനുള്ള അവസരമുണ്ട്. നാലാമത്തെ അലോട്ട്‌മെന്റ് ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ആഗ്സ്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ പ്രവേശനം നേടാവുന്നതാണ്.

പി.എന്‍.എക്‌സ്.3359/17

date