Skip to main content

നഷ്ടപരിഹാര തുക വിതരണം ചെയ്തു

മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട  കടലുണ്ടി നഗരം കലന്തന്റെ പുരയ്ക്കല്‍ സുബൈറിന്റെ കുടുംബത്തിന് മത്സ്യഫെഡ്  മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ്  പദ്ധതി പ്രകാരമുളള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയുടെ  ചെക്ക് മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ പി.പി.സൈതലവി കൈമാറി.  ചടങ്ങില്‍  മത്സ്യഫെഡ്  ജില്ലാ മാനേജര്‍ ഇ. മനോജ്,  പരപ്പനങ്ങാടി കടലുണ്ടി ബീച്ച് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്  കെ.സി. മുഹമ്മദ് കോയ, മത്സ്യഫെഡ് മലപ്പുറം ജില്ലാ സൂപ്രണ്ട് അബ്ദുള്‍ കരീം, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ സി. ഷിബിന്‍, സംഘം സെക്രട്ടറി കെ. പി. ഹനീഫ, മത്സ്യത്തൊഴിലാളി നേതാക്കളായ ഐ.പി. സൈനുല്‍  ആബിദ്, കെ. പി. ബഷീര്‍,  'ഇബ്നു കാസിം' മത്സ്യബന്ധന ഗ്രൂപ്പ് ലീഡര്‍ കെ.പി.അസീസ് എന്നിവര്‍ പങ്കെടുത്തു.

date