Skip to main content

'മാനുഷം' പദ്ധതികളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം 

'മാനുഷം' കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ വിവിധ പദ്ധതികളുടെ  രണ്ടാം ഘട്ട വിതരണോദ്ഘാടനം  നടന്നു. രണ്ടാം ഘട്ടത്തില്‍ ലാപ്‌ടോപ്പ്, പഠനോപകരണങ്ങള്‍, പഠനമുറി ധനസഹായം എന്നിവയാണ് വിതരണം ചെയ്തത്.പട്ടികജാതി വിഭാങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി  നഗരസഭയുടെ 2022 - 23 ബജറ്റില്‍ പ്രഖ്യാപിച്ച കര്‍മ്മ പരിപാടിയാണ് 'മാനുഷം'. 40,48000 രൂപയാണ് പദ്ധതിക്കായി   രണ്ടാം ഘട്ടത്തില്‍ ചെലവഴിക്കുന്നത്.  ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ്. വിവിധ വാര്‍ഡുകളില്‍ നിന്നായി 51 പേരാണ് പദ്ധതി ഗുണഭോക്താക്കള്‍.

ഒന്നാംഘട്ടത്തില്‍ 83.83 ലക്ഷത്തിന്റെ പദ്ധതികളാണ് നിര്‍വ്വഹണം നടത്തിയത്. ആകെ 1 കോടി 24 ലക്ഷമാണ് പട്ടികജാതി വികസന പദ്ധതികള്‍ക്കായി നഗരസഭ ഇതുവരെ ചെലവഴിച്ചത്. പൊന്നാനി നഗരസഭാ പരിസരത്ത്  നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍, എസ്.സി വര്‍ക്കിംഗ്  വൈസ് ചെയര്‍മാന്‍ കെ.സി താമി, പട്ടികജാതി വികസന ഓഫീസര്‍ റിയാസ്  തുടങ്ങിയവര്‍ സംബന്ധിച്ചു.

date