Skip to main content

പട്ടയമിഷന്‍ ഉടന്‍ പ്രാബല്യത്തില്‍: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് പട്ടയമിഷനിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമിയെന്ന ലക്ഷ്യം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നവംബര്‍ ഒന്നോടുകൂടി വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകള്‍ സ്മാര്‍ട്ടാക്കും. സംസ്ഥാനത്തെ ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്‍കുന്ന ബൃഹത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഇതിനായി അനധികൃത ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യും. റവന്യൂ വകുപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം ആര്‍ ബീനാറാണി, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date