Skip to main content

പൗരധ്വനി' സംസ്ഥാനതല ഉദ്ഘാടനം മെയ് മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും

സംസ്ഥാനസാക്ഷരത മിഷന്‍ സാമൂഹ്യവിദ്യാഭ്യാസ പരിപാടിയായ പൗരധ്വനിയുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് മൂന്നിന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ്ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രബോധം, സ്വതന്ത്രചിന്ത, മതേതര കാഴ്ച്ചപ്പാട്, ജനാധിപത്യബോധം, ഭരണഘടന അവബോധം എന്നിവ വ്യക്തികളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതിയോഗം ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജി കല്ലംവിള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ മുരുകദാസ്, വകുപ്പുതല ഉദ്യോഗസ്ഥര്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date