Skip to main content

ഉരുള്‍ പൊട്ടല്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയില്‍ രണ്ട് ദിവസമായുണ്ടായ കനത്ത മഴയില്‍ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് താലൂക്കിലെ മാവൂര്‍ വില്ലേജില്‍ 15 കുടുംബങ്ങളെ കച്ചേരിക്കുന്ന് സാംസ്‌കാരിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വടകര താലൂക്കില്‍ കാവിലുംപാറ വില്ലേജില്‍ മീന്‍പറ്റി പുഴയില്‍ വെള്ളം കയറി രണ്ട് കുടംബങ്ങളെ കുരുടന്‍ കടവ് അംഗനവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ നാല് സ്‌കൂളുകളിലായി 65 കുടുംബങ്ങളിലെ 198 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 7 കുടുംബങ്ങളില്‍പ്പെട്ട 40 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ചക്കിട്ടപ്പാറ,മുതുകാട് ഗവ.എല്‍ പി സ്‌കൂളില്‍ ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 3കുടുംബങ്ങളിലുള്ള 11 പേരാണ് അവിടെയുള്ളത്.കൂരാച്ചുണ്ട് വില്ലേജില്‍ കരിയാത്തന്‍പാറ  സെന്റ്‌ജോസഫ് എല്‍ പി സ്‌കൂള്‍ ക്യാമ്പില്‍ ആറ് കുടുംബത്തില്‍ പെട്ട 33 പേരാണുള്ളത്. കുമാരനല്ലൂര്‍ ആസാദ് സ്‌കൂള്‍ ക്യാമ്പില്‍32 കുടുംബത്തില്‍ പെട്ട 95 പേര്‍ ഉണ്ട്.
 

date