Skip to main content

കെ-ടെറ്റ്: അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം

കെ-ടെറ്റ് മാർച്ച് 2023 പരീക്ഷ അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം. ഏപ്രിൽ 19 വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN ഉപയോഗിച്ച് അപേക്ഷകളിൽ തിരുത്തൽ വരുത്താം. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും അപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും നൽകി അപേക്ഷയിൽ തിരുത്തൽ വരുത്താം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തൽലാംഗ്വേജ്ഓപ്ഷണൽ സബ്ജക്ടുകൾവിദ്യാഭ്യാസ ജില്ലഅപേക്ഷാർഥിയുടെ പേര്രക്ഷകർത്താവിന്റെ പേര്ജെൻഡർജനനതീയതി എന്നിവയിൽ തിരുത്തൽ വരുത്താം. അപേക്ഷകർ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പിരശോധിക്കണമെന്നും പരീക്ഷാസെക്രട്ടറി നിർദ്ദേശിച്ചു.

പി.എൻ.എക്‌സ്. 1777/2023

date