Skip to main content

നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം നാളെ (ഏപ്രില്‍ 20)

2022ലെ കേരള കന്നുകാലിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കല്‍) ബില്ല് സംബന്ധിച്ച് കേരള നിയമസഭ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടത്തും. കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ക്ക് ബില്ലിലെ വ്യവസ്ഥകളി•േലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം. കൂടാതെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം 'അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടറിയേറ്റ്, വികാസ് ഭവന്‍ പി ഓ, തിരുവനന്തപുരം -33' വിലാസത്തിലോ legislation@niyamasabha.nic.in മെയിലിലോ അയക്കാം. ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ചോദ്യാവലിയും www.niyamasabha.org സൈറ്റില്‍ ലഭിക്കും.

date