Skip to main content

തുക തിരികെ നല്കും

നെല്‍വയലുകളും തണ്ണീര്‍തടങ്ങളും വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെ പരിവര്‍ത്തനപ്പടുത്തിയ ശേഷം 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 3 (എ)പ്രകാരം ക്രമീകരിക്കുന്നതിന് ഫീസ് അടച്ച് അപേക്ഷിക്കുകയും ക്രമീകരണ ഉത്തരവ് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപേക്ഷാഫീസും റഗുലറൈസേഷന്‍ ഫീസും തിരികെ നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഭേദഗതി പിന്‍വലിച്ചതിനാല്‍ ക്രമീകരണ ഉത്തരവ് ലഭിക്കാത്തവര്‍ക്കാണ് തുക തിരികെ നല്‍കുക. അപേക്ഷകര്‍ ആവശ്യപ്പെട്ടാല്‍ ടി ആര്‍ 65 പ്രകാരം റീഫണ്ട് ഓഫ് റവന്യൂ ശീര്‍ഷകത്തില്‍ നിന്ന് തുക നല്കാനുളള നിര്‍ദേശവും ഉത്തരവിലുണ്ട്.

പി.എന്‍.എക്‌സ്.3360/17

date