Skip to main content

ശിശുദിനം: സമ്മാന വിതരണം 26ന് 

 

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജവാഹര്‍ ബാലഭവനും ശിശുക്ഷേമ   സമിതിയും സംയുക്തമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം നവംബര്‍ 26 ഉച്ചകഴിഞ്ഞ് രണ്ടിന് ജവാഹര്‍ ബാലഭവനില്‍                  ജോസ് കെ. മാണി എം.പി നിര്‍വ്വഹിക്കും. ജവാഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ടി. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. എഡിസി (ജനറല്‍) പി.എസ് ഷിനോ, ജവാഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള, ശിശുക്ഷേമസമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.  മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റ് നേടി ചി•യ വിദ്യാലയം ചാമ്പ്യ•ാരായി. ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നേഴ്‌സറി വിഭാഗത്തില്‍ ഒന്നാമതെത്തിയത് ചി•യാവിദ്യാലയവും രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് മൗണ്ട്കാര്‍മലുമാണ്.  റാലിയില്‍ എല്‍.പി വിഭാഗത്തില്‍ ബേക്കര്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളും യു.പി വിഭാഗത്തില്‍ എസ്.എന്‍ പബ്ലിക് സ്‌കൂളും ജേതാക്കളായി.

(കെ.ഐ.ഒ.പി.ആര്‍-1962/17)

date