Post Category
ദേശീയ സരസ് മേള: ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു
ദേശീയ സരസ് മേളയുടെ പ്രചരണ പരിപാടികളുടെ ഭാഗമായി കൊല്ലം ബീച്ചില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഡി ഡി യു ജി കെ വൈ കുട്ടികളുടെ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ചാത്തന്നൂര്‍, പാരിപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫ്ളാഷ് മോബ് നടത്തും. ഏപ്രില്‍ 26ന് പ്രചരണ പരിപാടികള്‍ സമാപിക്കും. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 27 മുതല്‍ മേയ് ഏഴ് വരെയാണ് ദേശീയ സരസ് മേള നടത്തുന്നത്. മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ പങ്കെടുക്കും.
date
- Log in to post comments