പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന്‍ (മലയാള മനോരമ), ദൃശ്യ മാധ്യമത്തില്‍ ഒന്നാം സ്ഥാനം ബി ശ്രീകുമാര്‍ (ദൂരദര്‍ശന്‍), രണ്ടാം സ്ഥാനം സുജിത് സുരേന്ദ്രന്‍ (അമൃത ടിവി) എന്നിവര്‍ നേടി. വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം നാളെ (ഏപ്രില്‍ 27) വൈകിട്ട് നാലിന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കൈമാറും.
കേരള കൗമുദി മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ രാജന്‍ബാബു, പിടിഎ മുന്‍ ലേഖകന്‍ കെ എസ് ഭാസ്‌കരന്‍, ഏഷ്യാനെറ്റ് മുന്‍ സീനിയര്‍ ക്യാമറാമാന്‍ എന്‍ ഇബ്രാഹിം ഖലീല്‍ എന്നിവരടങ്ങിയ ജഡ്ജിങ് സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും രണ്ടാം സ്ഥാനത്തിന് 5000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
- Log in to post comments