Skip to main content

ദേശീയ സരസ്‌മേള: പ്രചരണ റാലിയും ദീപശിഖാ പ്രയാണവും ഇന്ന് (ഏപ്രില്‍ 26)

ദേശീയ സരസ്‌മേളയുടെ വിളംബര പ്രചരണ റാലിയുടെയും ദീപശിഖാ പ്രയാണത്തിന്റെയും ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 26) രാവിലെ 10ന് കൊട്ടിയം ഇ എസ് ഐ ജങ്ഷനില്‍ നൗഷാദ് എം എല്‍ എ നിര്‍വഹിക്കും. പ്രചരണ റാലിയുടെ ദീപശിഖ മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങും. തുടര്‍ന്ന് റാലി കൊട്ടിയം, കണ്ണനല്ലൂര്‍, കുണ്ടറ, ഇളമ്പള്ളൂര്‍, കരിക്കോട്, കല്ലുംതാഴം, കടപ്പാക്കട, ചിന്നക്കട വഴി ആശ്രാമം മൈതാനിയില്‍ എത്തിച്ചേരും. നാളെ (ഏപ്രില്‍ 27) മുതല്‍ മെയ് ഏഴ് വരെയാണ് ദേശീയ സരസ് മേള.

date