Skip to main content

പരാതിപ്പെട്ടി സ്ഥാപിച്ചു

പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിന് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ സഹകരണത്തോടെ തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍, പദ്ധതി നിര്‍വഹണം, ജീവനക്കാര്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ പെട്ടിയില്‍ നിക്ഷേപിക്കാം. പരാതികള്‍ നിശ്ചിത തീയതികളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ മിനിമോള്‍ എബ്രഹാം പരാതിപ്പെട്ടി ഉദ്ഘാടനം ചെയ്തു.

പി.എന്‍.എക്‌സ്.3361/17

date