Skip to main content

കരാര്‍ നിയമനം

    പാനൂര്‍ ബ്ലോക്കിലെ മൊകേരി, പന്ന്യന്നൂര്‍ കൃഷി ഭവനുകളില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളിലേക്ക് പെസ്റ്റ് സ്‌കൗട്ടുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 5 ന് രാവിലെ 9 മണിക്ക് തളിപ്പറമ്പ ജൈവവൈവിധ്യ കേന്ദ്രത്തില്‍ നടക്കും. വി എച്ച് എസ് സി(അഗ്രി) ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടറില്‍ പ്രാവീണ്യവും നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 30 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ അനക്സ്, എഫ് ബ്ലോക്ക്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ അയക്കണം.  അപേക്ഷ ഫോം മാതൃക കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭിക്കും.

date