Post Category
തദ്ദേശ സംഗമം
ദേശീയ സരസ് മേളയോടനുബന്ധിച്ച് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ തേദേശ സംഗമം നടന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മേളയില്‍ അനുഭവപ്പെടുന്ന ബഹുജനതിരക്ക് കുടുംബശ്രീയുടെ സ്വീകാര്യത വെളിവാക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയെ കുടുംബശ്രീയുടെ രൂപീകരണത്തിന് മുന്‍പും ശേഷവും എന്ന രീതിയില്‍ കാലം അടയാളപ്പെടുത്തുമെന്നും കുടുംബശ്രീ പ്രസ്ഥാനം ലോകത്തിന് മാതൃകയെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. അലയമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷയായി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സി ഡി എസ് അധ്യക്ഷര്‍, ഡി പി എം ബീന തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments