Skip to main content

അപ്ലൈഡ് സയന്‍സ് കോളജ് : മന്ത്രി കെ എന്‍ ബാലഗോപാലും സംഘവും സന്ദര്‍ശനം നടത്തി

ഐ എച്ച് ആര്‍ ഡിയുടെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കരയില്‍ അപ്ലൈഡ് സയന്‍സ് കോളജ് ആരംഭിക്കുന്നത്തിന്റെ പ്രാഥമിക നടപടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാലും കേരള സര്‍വകലാശാല അധികൃതരും ഐ എച്ച് ആര്‍ ഡി പ്രതിനിധികളുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജിനോട് ചേര്‍ന്ന് അക്കാഡമിക് ബ്ലോക്കും ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററും ഒരു കോടി രൂപ ചെലവഴിച്ച് ഉടന്‍ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ പി സുരേഷ് കുമാര്‍, കേരളാ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരന്‍, കെ ബി മനോജ്, ജെ ജയരാജ്, എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ വി ഭദ്രന്‍, ഐ എച്ച് ആര്‍ ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

date