Skip to main content

ചേലൂര്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു

തുടക്കമാകുന്നു

വെള്ളക്കെട്ടായി മാറിയ ശാസ്താംകോട്ട ചേലൂര്‍ പുഞ്ചയിലെ കായല്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. ചേലൂര്‍ ടൂറിസത്തിനായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച 1.46 കോടിയുടെ സമഗ്രപദ്ധതിരേഖയ്ക്ക് (ഡി.പി.ആര്‍.) ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. 5.5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ടൂറിസം വകുപ്പില്‍നിന്ന് 50 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. 20 ലക്ഷം രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്നു ചെലവിടും. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുക തൊഴിലുറപ്പുപദ്ധതി വഴിയും വിനിയോഗിക്കും.

ഒഴുകുന്ന ഭക്ഷണശാല, കുട്ടവഞ്ചി, യന്ത്ര ബോട്ടുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശൗചാലയ സമുച്ചയം, കുട്ടികളുടെ പാര്‍ക്ക്, വിപുലമായ ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഉള്‍പെടുന്ന സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം കായല്‍ ബണ്ട് റോഡ് തറയോടുപാകി ഇരുവശങ്ങളിലും വിളക്കുകളും സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികളെ ആകര്‍ഷിക്കുകയും തദേശീയ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കും. വര്‍ഷങ്ങളായി കൃഷി യോഗ്യമല്ലാതെയായ ചേലൂര്‍ പുഞ്ചയ്ക്ക് ശാപമോക്ഷമാകുമെന്നും ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത അറിയിച്ചു.

date