Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

വിവിധ കോഴ്‌സുകള്‍ക്കുളള കൂടിക്കാഴ്ച 16-ന്

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തില്‍ മൂന്ന് മാസത്തെ ഡെസ്‌ക്‌ടോപ്പ് എഞ്ചിനീയറിംഗ്, നെറ്റ്‌വര്‍ക്ക് ആന്റ് സപ്പോര്‍ട്ടിംഗ് എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ എന്നീ കോഴ്‌സുകളില്‍ പഠനം നടത്തുന്നതിനായി എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുന്നു. പഠനകാലയളവില്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണ്.

താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 16-ന് രാവിലെ 10-ന് മാതിരപ്പിളളി പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

 

നാലമ്പല ദര്‍ശന യാത്ര അവസാന ഘട്ടത്തിലേക്ക്

 

കൊച്ചി: എറണാകുളം ഡിറ്റിപിസിയും ട്രാവല്‍മേറ്റ് സോലുഷനും സഹകരിച്ച് ആരംഭിച്ച നാലമ്പല ദര്‍ശന യാത്ര അവസാന ഘട്ടത്തിലേക്ക്. 

ഈ കര്‍ക്കിടകം 31 (ഓഗസ്റ്റ് 16) രാമായണ മാസം അവസാനിക്കുന്നതിനോടൊപ്പം ഈ പാക്കേജും സമാപിക്കുന്നു. ഇതിനോടകം തന്നെ 300 ല്‍ പരം ആളുകള്‍ ഈ സൗകര്യം വിനിയോഗിച്ചു. ഓഗസ്റ്റ് 16 നു മുന്‍പായി ബുക്ക് ചെയ്യാനുള്ള  സൗകര്യം ഉണ്ട്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് (മിനിമം 10 പേര്‍) പ്രതേ്യക തുകയും അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ്‌സും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക.

വെബ്‌സൈറ്റ്: www.keralacitytour.com,    ലാന്‍ഡ്‌ലൈന്‍ നമ്പര്‍:  0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.

 

ഓഫീസ് മാറ്റം

കൊച്ചി: സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അങ്കമാലിയുടെ പ്രവര്‍ത്തനം നിലവിലെ നായത്തോട് ജങ്ഷനില്‍ നിന്നും അങ്കമാലി ടി.ബി ജങ്ഷനിലെ മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലേക്ക്  ആഗസ്റ്റ് 17 മുതല്‍ മാറും. പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം സജ്ജമാക്കുന്നതിന്റെ  ഭാഗമായി 14-ന് ഉച്ച കഴിഞ്ഞും 16-ന് പൂര്‍ണമായും ഓഫീസില്‍ നിന്നുളള സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അങ്കമാലി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

 

 

 

കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍: ഹിയറിംങ് 16-ന്

കൊച്ചി: എറണാകുളം ജില്ലയുടെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ (CZMP) ന്റെ ഭാഗമായ മാപ്പുകള്‍ സി ആര്‍ ഇസഡ് പരിധിയില്‍പ്പെട്ട നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും പൊതുജനങ്ങളുടെ പരിശോധനയ്ക്ക് ലഭ്യമാണ്. 

പ്രസ്തുത പ്ലാനിന്‍മേലുള്ള ആക്ഷേപങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനായ് ആഗസ്റ്റ് 16-ാം തീയതി വ്യാഴാഴ്ച കാക്കനാടുള്ള എറണാകുളം സിവില്‍സ്റ്റേഷന്റെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി ഒരു പൊതു ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നു. 

താല്‍പ്പര്യമുള്ളവര്‍ക്ക് ഹിയറിംഗില്‍ പങ്കെടുത്ത് ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളോ കെ.സി.ഇസഡ്.എം.എയ്ക്ക് സമര്‍പ്പിയ്ക്കാം. എറണാകുളം ജില്ലയില്‍ തീരദേശ പരിപാലന നിയമം ബാധകമായിട്ടുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനും, മരട്, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര, ഏലൂര്‍, പറവൂര്‍ എന്നീ നഗരസഭകളും,  വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, പളളിപ്പുറം, കുഴുപ്പിളളി,   എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍,  എളങ്കുന്നപ്പുഴ, കുമ്പളങ്ങി, ചെല്ലാനം, കടമക്കുടി, ചേരാനല്ലൂര്‍, മുളവുകാട്, കുമ്പളം, ഉദയംപേരൂര്‍, വരാപ്പുഴ, പുത്തന്‍വേലിക്കര, കുന്നുകര, കോട്ടുവളളി, കരുമല്ലൂര്‍, കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ആമ്പല്ലൂര്‍, ആലങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ്.

 

ഹിന്ദി ഡിപ്‌ളോമ ഇന്‍ ലാഗേ്വജ് എഡ്യൂക്കേഷന്‍ ട്രെയിനിങ്

 

പി എസ് സി അംഗീകരിച്ച ഹിന്ദി ഡിപ്‌ളോമ ഇന്‍ ലാഗേ്വജ് എഡ്യൂക്കേഷന്‍ ട്രെയിനിങിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം, എംഎ പ്രവീണ്‍, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവര്‍ക്ക് ചേരാം. അവസാനതീയതി ആഗസ്റ്റ് 21. പ്രിന്‍സിപ്പാല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യുക്കേഷന്‍, അടൂര്‍, പത്തനംതിട്ട, 04734- 226028, 8547126028

date