Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-05-2023

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശ സ്ഥാപനങ്ങളുടെ സ്പില്‍ഓവര്‍ കൂട്ടിച്ചേര്‍ത്ത 2023-24 വാര്‍ഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം മെയ് 31 ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

താലൂക്ക് വികസന സമിതി

തലശ്ശേരി താലൂക്ക് വികസന സമിതി ജൂണ്‍ മാസത്തെ യോഗം ജൂണ്‍ മൂന്ന് ശനിയാഴ്ച രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കെ ജി ടി ഇ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന കെ ജി ടി ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നിവയാണ് കോഴ്സുകള്‍. എസ് എസ്എല്‍ സി/ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായും ഒ ബി സി/എസ് ഇ ബി സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0495 2723666, 0495 2356591. www.captkerala.com. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 31.

അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവ്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

അങ്കണവാടി ഹെല്‍പ്പര്‍: അഭിമുഖം 31ന്

തലശ്ശേരി നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില്‍ നടക്കും. അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഭിമുഖത്തിന് ഹാജരാക്കണം. അപേക്ഷ നല്‍കിയിട്ടും അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : O490 2344488.

പി എം കിസാന്‍ പദ്ധതി: മെയ് 31ന് മുമ്പായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ് 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ നടക്കും. കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റോഫീസില്‍ എത്തണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ വൈ സി നിര്‍ബന്ധമാക്കിയതിനാല്‍ ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവ കേന്ദ്രങ്ങള്‍ വഴിയോ കേന്ദ്ര സര്‍ക്കാറിന്റെ ആൻഡ്രോയിഡ്  ആപ്ലിക്കേഷന്‍ വഴിയോ ഇ-കെ വൈ സി പൂര്‍ത്തിയാക്കണം. മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. കൂടാതെ റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലിലുള്ള പി എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/ പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തരമായി ചേര്‍ക്കണം. ReLIS പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഇല്ലാത്തവര്‍, നല്‍കാന്‍ സാധിക്കാത്തവര്‍, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ 2018- 19 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: ടോള്‍ഫ്രീ 1800 425 1661, 0471 2304022, 2964022.

ഉപദേശക സമിതി രൂപീകരിച്ചു.

കേരളാ ഷോപ്സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഉപദേശക സമിതി രൂപീകരിച്ചു. ബോര്‍ഡ് അംഗം ജി ജയപാല്‍ ചെയര്‍മാനായും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ പി സി ധനുഷ കണ്‍വീനറായും അഞ്ച് തൊഴിലുടമ സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.  

മാലിന്യമുക്ത നവകേരളം 'ഐം ദ ചേഞ്ച്' ക്യാമ്പയിന്‍; സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

മാലിന്യമുക്ത നവകേരളം ' ഐം ദ ചേഞ്ച്' ക്യാമ്പയിന്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കേരള ഖര മാലിന്യ സംസ്‌കരണ പ്രൊജക്ട് ജില്ലാ ടീമിന്റെയും പി ഐ യു ടീമിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനും ജില്ലാ ആസൂത്രണ ഭവൻ പരിസരവും കലക്ടറേറ്റ് പരിസരവും ശുചീകരിച്ചു.  
ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ ഉദ്ഘാടനം ചെയ്തു. നവകേരളമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍, കില ആര്‍ ജി എസ് എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി, ഡി പി എം യു ജീവനക്കാര്‍, പി ഐ യു എസ് ഡബ്ല്യൂ എം എഞ്ചിനീയര്‍മാര്‍, , കോര്‍പറേഷന്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു. തരംതിരിച്ച് ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറി.

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

തോട്ടട കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 0497 2835183.

ലെവല്‍ക്രോസ് അടച്ചിടും

പള്ളിച്ചാല്‍- കാവിന്‍മുനമ്പ് (ഒതയമഠം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ രണ്ടിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

തളിപ്പറമ്പ്- കണ്ണപുരം(കോണ്‍വെന്റ്) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 28ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ നാലിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

താല്‍കാലിക അധ്യാപക ഒഴിവ്

പൂഴാതി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ബോട്ടണി, സുവോളജി  വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29ന് 11 മണിക്ക് സകൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2749851, 9495744541.

വൈദ്യുതി മുടക്കം

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ നെല്ലിക്കുറ്റി, ഏറ്റുപാറ, കോട്ടക്കുന്ന്, മുതിരേന്തിക്കവല എന്നിവിടങ്ങളില്‍ മെയ് 26 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ടിക്കല്‍ സെക്ഷന് കീഴിലെ ഗോള്‍ഡണ്‍ റോക്ക് ക്രഷര്‍, സതേണ്‍ ക്രഷര്‍, വിശ്വാസ് ക്രഷര്‍, ക്ലാസിക് എഞ്ചിനീയറിംഗ്, ഹാപ്പി ക്രഷര്‍,മൈമൂന എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വെള്ളി രാവിലെ എട്ടു മുതല്‍ 10 മണിവരെയും ഓലയമ്പാടി-1, ഓലയമ്പാടി-2, ഡ്രീംസ്, പുതിയവയല്‍, കോടന്നൂര്‍, ചട്ട്യോള്‍, കണ്ണടിപൊയില്‍, പെരിന്തട്ട സെന്‍ട്രല്‍, കുഴിക്കാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായും തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം, മണിയറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ടിക്കല്‍ സെക്ഷനിലെ കുട്ടാവ്, ചേടിച്ചേരി, ദേശമിത്രം, ചൂളിയാട് എന്നിവിടങ്ങളില്‍ മെയ് 26 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ടിക്കല്‍ സെക്ഷനിലെ എൽ ടി   ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുക ലൈനിൽ സ്പേസർ സ്ഥാപിക്കുക എന്നീ പ്രവൃത്തികൾ  ഉള്ളതിനാൽ  മെയ് 26 വെള്ളി രാവിലെ എട്ട്   മുതൽ പകൽ 12  മണി വരെ സിദ്ദിഖ് പള്ളി ട്രാൻസ്ഫോമർ പരിധിയിലും പകൽ 12 മുതൽ വൈകീട്ട് അഞ്ച് മണി വരെ കോളിൻ മൂല ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും

 

 

വെള്ളൂർ ഇലക്ടിക്കല്‍ സെക്ഷനിലെ  കുണ്ടയംകൊവ്വൽ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 26 വെള്ളി രാവിലെ എട്ട് മുതൽ  ഉച്ച ഒരു  മണിവരെയും  താഴെകുറുന്ത്ട്രാൻസ്‌ഫോമർ പരിധിയിൽ പകൽ 12മുതൽ വൈകീട്ട് അഞ്ച് മണി വരെയും  അഞ്ചങ്ങാടി ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ എട്ട്  മണി  മുതൽ വൈകീട്ട്  അഞ്ച് മണി വരെയും വൈദ്യുതി   മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  മെയ് 26 വെള്ളി ട്രാന്‍സ്‌ഫോര്‍മര്‍ ഷിഫ്റ്റിംഗ് വര്‍ക്കിന്റെ ഭാ ഗമാ യി ബൈപാസ്, മിംമ്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത്  മുതല്‍ വൈകീട്ട് അഞ്ച് മണി  വരെയും എല്‍.ടി ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി മഞ്ജു , കച്ചേരി മെട്ട , പൂങ്കാവ് , കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക്  രണ്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

date