Skip to main content

റവന്യൂ റിക്കവറിയില്‍ മികച്ച നേട്ടവുമായി ജില്ല

റവന്യൂ റിക്കവറി ഇനത്തില്‍ 76.78 (137,88,81,330 രൂപ ) ശതമാനവും ലാന്റ് റവന്യൂ ഇനത്തില്‍ 96.71(51,98,34,907 രൂപ) ശതമാനവും പിരിച്ചെടുത്തു സംസ്ഥാനതലത്തില്‍ ജില്ല മൂന്നാം സ്ഥാനം കൈവരിച്ചു. ജില്ലയില്‍ ആര്‍ ആര്‍ പിരിവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ താഹസീല്‍ദാര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പിരിവ് പുരോഗതി കൈവരിക്കുന്നതിനായി താലൂക്ക് തലത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടുകൂടി മോട്ടോര്‍ വാഹന വകുപ്പ്, തൊഴില്‍ വകുപ്പ്, ബാങ്ക് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നിരവധി മേളകള്‍ സംഘടിപ്പിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം ആര്‍ ആര്‍ പിരിവ് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വകുപ്പിനോടൊപ്പം ആത്മാര്‍ഥമായ സേവനം കാഴ്ചവച്ച് വിരമിക്കുന്ന ലീഡ് ബാങ്ക് മാനേജര്‍ ഡി എസ് ബിജുകുമാറിനെയും ചടങ്ങില്‍ ആദരിച്ചു. എ ഡി എം ആര്‍ ബീനറാണി, ഡെപ്യൂട്ടി കലക്ടര്‍മാരായ ജി നിര്‍മല്‍ കുമാര്‍, സുരേഷ് ബാബു, ബി ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

date