Skip to main content

നിയമസഭാ സമിതി സിറ്റിംഗ്

       കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി 2023 ജൂൺ ആറാം തീയതി ചൊവ്വാഴ്ച രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നതാണ്.  പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചർച്ച നടത്തുന്നതും പരാതികൾ സ്വീകരിക്കുന്നതുമാണ്.  കൂടാതെ കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെൽഫയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന പ്രസ്തുത ജില്ലകളിൽ  നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യുന്നതുമാണ്.

        പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും പ്രസ്തുത യോഗത്തിൽ ഹാജരായി പരാതികൾ സമർപ്പിക്കാവുന്നതാണ്.

പി.എൻ.എക്‌സ്. 2443/2023

date