Skip to main content

സ്‌കൂൾ പ്രവേശനോൽസവം നാളെ (ജൂൺ 1)

*സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന തല സ്‌കൂൾ  പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരംമലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും.  നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  2023 -24 അദ്ധ്യയന വർഷത്തെ കലണ്ടർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. മധുരം മലയാളംഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്‌സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്യും. അടൂർ പ്രകാശ് എം പിഐ ബി സതീഷ് എം എൽ എജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർനവകേരളം കർമ പദ്ധതി 2 കോർഡിനേറ്റർ ഡോ. ടി എൻ സീമഎന്നിവർ മുഖ്യാതിഥികളാകും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. പൊതു  വിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്ജില്ലാ കളക്ടർ ജെറോമിക് ജോർജ്നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജമലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വൽസല കുമാരി എന്നിവർ സംബന്ധിക്കും.  മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ശേ ഷമായിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന് പുറമെ  സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംസ്ഥാന വ്യാപകമായി  നടക്കും.

പി.എൻ.എക്‌സ്. 2448/2023

date