Skip to main content

ജില്ലാ മെഡിക്കല്‍ ഓഫീസ് നാളെ മുതൽ (ജൂണ്‍ ഒന്ന്) സമ്പൂര്‍ണമായും ഇ- ഓഫീസിലേക്ക്

സമ്പൂര്‍ണ ഇ-ഓഫീസ് സംവിധാനത്തിലേക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി മുഴുവന്‍ ജീവനക്കാര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുന്നേ വിവിധ സെക്ഷനുകള്‍ ഇ-ഫയല്‍ സംവിധാനത്തിലേക്ക് ട്രൈ ഔട്ട് നടത്തുകയും പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്തിട്ടുണ്ട്. നാളെ മുതൽ (ജൂണ്‍ ഒന്ന്) ഇ-ഓഫീസ് വഴിയല്ലാതെ വരുന്ന ഒറ്റ ഫയലും സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. എസ് ഷിനു അറിയിച്ചു. പഴയ സംവിധാനത്തില്‍ അവശേഷിക്കുന്ന ഫയലുകളും മെഡിക്കല്‍ റീ ഇംമ്പേഴ്‌സ്‌മെന്റ് സംബന്ധിച്ച ഫയലുകളും മാത്രമാണ് ഭൗതികമായി കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇ-ഓഫീസ് സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് കാലതാമസം കൂടാതെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതാണ്.

date