Skip to main content

കരുതലായി ഇൻസൈറ്റ് പദ്ധതിയൊരുങ്ങി

പഠന വൈകല്യമുള്ള കുട്ടികൾക്കായി പഠന മികവിനും വ്യക്തിത്വ വികസനത്തിനും വേണ്ടി ചാലക്കുടി നഗരസഭ ഒരുക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ ഇൻസൈറ്റ് 2023 ഉദ്ഘാടനം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് സനീഷ് കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു.

കുട്ടികളിലെ പഠന വൈകല്യം മുൻകൂട്ടി മനസ്സിലാക്കി വിദ്ഗദ പരിശീലനവും സഹായവും നൽകി പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് 2023 ഒരുങ്ങുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കുന്ന പദ്ധതിയാണിത് കല്ലേറ്റുംങ്കര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് നഗരസഭ മാറ്റിവെച്ചിട്ടുള്ളത്.

പഠന ഇതര വിഷയങ്ങളായ കല, കായിക രംഗത്ത് മികവ് കാണിക്കുകയും, എന്നാൽ പഠന വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തിലെ ഒറ്റപ്പെടുന്ന ഒരു പാട് കുരുന്ന് ജീവിതങ്ങൾക്ക് താങ്ങാവുകയാണ് ചാലക്കുടി നഗരസഭ. ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷത വഹിച്ചു.

നിപ്മർ ഡയറക്ടർ ചന്ദ്രബാബു,വൈസ് ചെയർപേഴ്സ അലീസ് ഷിബു ,നഗരസഭ സെക്രട്ടറി എം എസ് ആകാശ് , വിദ്യാഭ്യാസ ചെയർപേഴ്സൺ സൂസി സുനിൽ, ചാലക്കുടി ജി എം വി എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു എം എം , വാർഡ് കൗൺസിലർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date