Skip to main content

പഠന സഹായമൊരുക്കി വിദ്യാർത്ഥികൾക്കൊപ്പം ചാലക്കുടി നഗരസഭ

ചാലക്കുടി നഗരസഭ പട്ടികജാതി വിദ്യാർത്ഥികൾക്കായി ഒരുക്കിയ പഠന സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ചാലക്കുടി നഗരസഭ കൗൺസിൽ ഹാളിൽ നിർവഹിച്ചു.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തി. അർഹരായ 119 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് പഠന സഹായമൊരുക്കിയത്. ബിരുദ വിദ്യാർത്ഥികളായ 24 പേർക്ക് സൗജന്യമായി 10 ലക്ഷം രൂപയുടെ ലാപ്പ്ടോപ്പുകളും നൽകി.

പദ്ധതിയുടെ ഭാഗമായി 50 ബിരുദ വിദ്യാർത്ഥികൾക്ക് 11 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്, അഞ്ച് പേർക്ക് വീടിനോട് ചേർന്ന് പഠന മുറി നിർമ്മിക്കാൻ 10 ലക്ഷം രൂപ, 40 വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപയുടെ ഫർണീച്ചർ തുടങ്ങിയവയും വിതരണം ചെയ്തു.

നഗരസഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം എൽ എ മുഖ്യാതിഥിയായി . വൈസ് ചെയർ പേഴ്ണൻ ആലീസ് ഷിബു, നഗരസഭ സെക്രട്ടറി എം എസ് ആകാശ് , വിദ്യാഭ്യാസ ചെയർപേഴ്സൺ സൂസി സുനിൽ,ചാലക്കുടി ജി എം വി എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു എം എം , വാർഡ് കൗൺസിലർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date