Skip to main content

സംസ്ഥാന കലോത്സവത്തിന് കലവറ ഒരുങ്ങി

അരങ്ങ് 2023 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി കലവറയിൽ പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും നിറയ്ക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കലവറ വണ്ടി പുറപ്പെട്ടു. നാല് വാഹനങ്ങളിലായി കൊടുങ്ങല്ലൂർ, ചേലക്കര, കുന്ദംകുളം, ആളൂർ എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളെത്തി. വണ്ടി എത്തുന്ന ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചു.

ചേലക്കരയിൽ വണ്ടിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ് എം.കെ .പത്മജ നിർവഹിച്ചു . ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, ചേലക്കര സിഡിഎസ് ചെയർപേഴ്സൺ ശോഭന തങ്കപ്പൻ, അസിസ്റ്റൻറ് സെക്രട്ടറി അമ്പിളി ചടങ്ങിൽ വാർഡ് മെമ്പർമാർ സി ഡി എസ് മെമ്പർമാർ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ കുടുംബശ്രീ അക്കൗണ്ടൻറ് എന്നിവർ സന്നിഹിതരായിരുന്നു.

കൊടുങ്ങല്ലൂരിൽ നടന്ന കലവറ ഒരുക്കലിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവിതിലകൻ, ശാലിനി, നഗരസഭ ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.

ആളൂർ സി ഡി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ കലവറ നിറയ്ക്കൽ പരിപാടി ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജൊ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാഖി ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈനി തിലകൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ വിൽസൺ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കലവറ നിറയ്ക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കിൽ നിന്നും ലഭിച്ച സാധനങ്ങൾ കുന്നംകുളം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി പ്രേമൻ ജില്ലാ മിഷനിലേക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

date