Skip to main content

റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

സ്കൂൾ അധ്യയന വർഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി  റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻഫോഴ്സ്മെന്റ് റീജ്യണൽ ട്രാൻസ് പോർട്ട് ഓഫീസർ കെ.ബിജുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു.

റിട്ടയേഡ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വി.വി ഫ്രാൻസിസ് റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സെടുത്തു. ചേവായൂർ അമൃത വിദ്യാലയത്തിൽ നടന്ന ക്ലാസ്സിൽ 200 ഓളം സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു. മുതിർന്ന ഡ്രൈവർമാരെ പരിപാടിയിൽ ആദരിക്കുകയും, ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

ജോയിന്റ് ആർ.ടി.ഒ ബിജു ഐസക്, അമൃത വിദ്യാലയം അക്കാദമിക് അഡ്വൈസർ കെ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക് ടർമാർ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, ഓഫീസ് ജീവനക്കാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

date