Skip to main content

അയച്ചിറമീത്തൽ കുടിവെള്ള പദ്ധതി നാളെ  നാടിന് സമർപ്പിക്കും

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അയച്ചിറമീത്തൽ കുടിവെള്ള പദ്ധതി ജൂൺ ഒന്നിന് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും.

കോഴിക്കോട് കോർപ്പറേഷന്റെ നഗരസഞ്ചയ ഫണ്ടും  ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതവും  ഉൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്.  മൂന്ന് ഘട്ടങ്ങളിലായി 36 ലക്ഷത്തോളം രൂപ കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ചു. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അൻപതോളം കുടുംബങ്ങളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിനാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്,ബ്ലോക്ക് പഞ്ചായത്ത്  മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

date